സൗന്ദര്യസംരക്ഷണത്തിനായി ലക്ഷങ്ങള്‍ മുടക്കി ശസ്ത്രക്രിയകള്‍ ചെയ്യുന്ന നിരവധി പേര്‍ നമ്മുടെ ഇടയിലുണ്ട്. ആരാധിക്കുന്ന സെലിബ്രിറ്റികളെപ്പോലെയാകാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവരുമുണ്ട്. മേക്ക് ഓവര്‍ ഒക്കെ നടത്തി അബദ്ധം പറ്റുന്നവരുമുണ്ട്. എന്നാല്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന മേക്ക് ഓവര്‍ കഥ കേട്ടാല്‍ ആരും ഒന്ന് പേടിക്കും. ഒരുപക്ഷേ ആദ്യമായാകും വ്യാളിയെപ്പോലെയാകാന്‍ ഒരു മനുഷ്യന്‍ ലക്ഷങ്ങള്‍ ചെലവാക്കുന്നത്.
